Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിന്ദു പാക്കിസ്ഥാ’നെതിരെ കൈവെട്ടുകേസ് പരാമർശം

ന്യൂഡൽഹി∙ അവിശ്വാസ പ്രമേയ ചർച്ചയിൽ കേരളത്തിലെ ക്രമസമാധാന നിലയിലേക്കു വിരൽചൂണ്ടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ജയകൃഷ്ണൻ വധവും കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസുമാണു പ്രസംഗത്തിനിടെ രാജ്നാഥ് പരാമർശിച്ചത്. വർഗീയതയ്ക്കെതിരെ സംസാരിക്കുന്നവർ എന്തുകൊണ്ട് അന്നു നിശബ്ദത പാലിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ശശി തരൂർ ഉയർത്തിയ ‘ഹിന്ദു പാക്കിസ്ഥാൻ’ പ്രസ്താവന പരാമർശിച്ചായിരുന്നു രാജ്നാഥിന്റെ വാക്കുകൾ.