Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

viswanathan വിശ്വനാഥൻ

കൊച്ചി ∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഗുരുവായൂർ ചെറായി സ്വദേശി പയ്യനാട്ടയിൽ വിശ്വനാഥനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിലെ ആദ്യത്തെ അറസ്റ്റാണിത്. ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിദ്യാർഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടാകും. ഇതിൽ ഉൾപ്പെട്ട ഓൺലൈൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തു വിട്ടയച്ചു