Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ദേവസ്വം ബോർഡിന് സ്വന്തം നിലപാട് എടുക്കാമെന്ന് മന്ത്രി

sabarimala

തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ പാർട്ടി നിലപാടിനനുസരിച്ച് തീരുമാനമെടുക്കാൻ ദേവസ്വം ബോർഡ് പാർട്ടി സ്ഥാപനമല്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. അവർക്ക് അവരുടേതായ നിലപാടുകളെടുക്കാം. സുപ്രീം കോടതി തീരുമാനിക്കട്ടെ. വിഷയത്തിലെ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നും രാവിലെ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.