Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം തുടരും: മന്ത്രി

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം തുടരുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെൻഷൻ വിതരണം സുഗമമാക്കുന്നതു കെഎസ്ആർടിസിയും സഹകരണബാങ്കുകളും തമ്മിലുള്ള കൺസോർഷ്യത്തിന്റെ കരാർ പുതുക്കും. പത്ത് ശതമാനം പലിശ കിട്ടുന്നതിനാൽ സഹകരണ മേഖലയ്ക്ക് ഇതു ലാഭകരമാണ്.

ആദ്യ ഘട്ടത്തിൽ പെൻഷനായി കൺസോർഷ്യം നൽകിയ തുകയിൽ 220 കോടി രൂപ സർക്കാർ ഓഗസ്റ്റിൽ തിരികെ നൽകും. അതിനാൽ അടുത്തഘട്ടം തുക അനുവദിക്കുന്നതിനു തടസ്സമില്ല. നിലവിലുള്ള കൺസോർഷ്യം വ്യവസ്ഥ തന്നെ തുടരും. നൽകുന്ന പണം തിരിച്ചുകിട്ടുമെന്നുറപ്പുള്ളതിനാൽ കെഎസ്ആർടിസിക്കു ധനസഹായം നൽകാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.