Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖിലേന്ത്യാ മെഡി: രണ്ടാം അലോട്മെന്റായി; കേരളത്തിൽ 8നു ശേഷം

494639164

ന്യൂഡൽഹി/ തിരുവനന്തപുരം∙ സുപ്രീം കോടതി ഇടപെടലോടെ അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിലേക്കുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർക്ക് എട്ടിനു വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. അഖിലേന്ത്യാ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവായതോടെ കേരളത്തിലെ രണ്ടാംഘട്ട മെഡിക്കൽ, ഡെന്റൽ അലോട‌്മെന്റ‌് എട്ടിന‌ുശേഷം നടത്താനും തീരുമാനമായി.

ഓപ്ഷൻ വിജ്ഞാപനം ആറിനോ ഏഴിനോ ഉണ്ടാകും. അലോട്മെന്റ് ഒൻപതിനോ പത്തിനോ നടത്താമെന്നു പ്രതീക്ഷിക്കുന്നതായി പ്രവേശനപരീക്ഷാ കമ്മിഷണർ പി.കെ.സുധീർബാബു അറിയിച്ചു. മെഡിക്കൽ അനുബന്ധ കോഴ‌്സ് പ്രവേശനവും ഇതിനൊപ്പം നടത്തും.

related stories