Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു വർഷത്തിനിടെ കേരളത്തിൽ പുതിയ റെയിൽപാതകളില്ല

ന്യൂഡൽഹി∙ കേരളത്തിൽ 2014–18 കാലയളവിൽ പുതിയ റെയിൽ പാതകൾ നിർമിച്ചിട്ടില്ലെന്നു റെയിൽവേ സഹമന്ത്രി രാജെൻ ഗൊഹെയ്ൻ ലോക്സഭയിൽ കെ.വി.തോമസിനെ അറിയിച്ചു. ഇക്കാലയളവിൽ രാജ്യത്ത് 2555 കിലോമീറ്റർ പുതിയ പാത സ്ഥാപിച്ചു. 3577 കിലോമീറ്റർ പാത ഇരട്ടിപ്പിച്ചു; കേരളത്തിൽ 42 കിലോമീറ്ററും.