Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ ശമ്പള വർധന നടപ്പാക്കണം : ആന്റോ ആന്റണി

ന്യൂഡൽഹി∙ സുപ്രീം കോടതി വിധി അനുസരിച്ചു സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് ആന്റോ ആന്റണി ലോക്സഭയിൽ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ദയനീയസ്ഥിതി ബോധ്യപ്പെട്ട ശേഷമാണു വേതന പരിഷ്കരണത്തിനു സുപ്രീം കോടതി നിർദേശം നൽകിയത്. ഇക്കാര്യം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വേതനം കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ലെന്ന് ആന്റോ ആരോപിച്ചു.

related stories