Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീര കർഷകർക്ക് സാമ്പത്തിക പാക്കേജ് വേണം : വീരേന്ദ്രകുമാർ

ന്യൂഡൽഹി∙ ക്ഷീര മേഖലയെ തകർച്ചയിൽനിന്നു രക്ഷിക്കാൻ ചെറുകിട ക്ഷീര കർഷകർക്കും ക്ഷീരവ്യവസായത്തിനും സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.പി.വീരേന്ദ്രകുമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. പാലിന് മിനിമം വില പ്രഖ്യാപിക്കണം. ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും വിദേശത്തുനിന്ന് വലിയതോതിൽ പാൽ ഇറക്കുമതി ചെയ്യുന്നു. ഇത് പാലിന്റെ വില കുറയാൻ ഇടയാക്കുന്നു.

17 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ നെതർലൻഡ്സിൽ നിന്ന് പാലെത്തുന്നത്. ഇത് കേരളത്തിലേക്കുമെത്തുന്നു. കേരളത്തിലെ പാൽ സഹകരണ സ്ഥാപനമായ മിൽമ തമിഴ്‌നാട്ടിൽനിന്ന് പാൽ വാങ്ങുകയും കേരളത്തിലെ സൊസൈറ്റികളിൽനിന്നുള്ള സംഭരണം കുറയ്ക്കുകയുമാണ്. ഇറക്കുമതി ചെയ്യുന്ന പാലിനെ അവർ കൂടുതലായി ആശ്രയിച്ചാൽ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ ക്ഷീര കർഷകർ പ്രതിസന്ധിയിലാകും.

സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടും മുൻപ് കേന്ദ്രം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തണമെന്നും വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു.

related stories