Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: ഇന്ന് അവധി; ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി

rain

സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട്. 

∙ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. 

∙ വയനാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. 

∙ കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. 

∙ മലപ്പുറം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഒഴികെ നിലമ്പൂർ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി. അങ്കണവാടികൾക്കും അവധി ബാധകമാണ്. 

∙ അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഹയർ സെക്കൻഡറി ഒഴികെയുള്ള പരീക്ഷകൾക്കു മാറ്റമില്ല.