Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെതിരെ ‘തോക്കുചൂണ്ടൽ’; അലൻസിയർക്ക് അമ്മ കത്തയയ്ക്കും

alancier-lay-interview

കൊച്ചി∙ സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിനിടെ മോഹൻലാലിനുനേരെ തോക്കുരൂപത്തിൽ വിരൽചൂണ്ടിയ നടൻ അലൻസിയറോട് അമ്മ വിശദീകരണം ചോദിച്ചേക്കും. അലൻസിയറുടെ നടപടി അംഗങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയ പശ്ചാത്തലത്തിലാണിത്. 

അലൻസിയർക്ക് കത്തയയ്ക്കുമെന്ന് അമ്മ വക്താക്കൾ സൂചിപ്പിച്ചെങ്കിലും അതിലെ ഉള്ളടക്കം വ്യക്തമാക്കിയില്ല. മോഹൻലാൽ ഇരിക്കുന്ന വേദിയിലേക്കു കയറാനും അലൻസിയർ ശ്രമിച്ചെങ്കിലും അതു മറ്റുള്ളവർ തടയുകയായിരുന്നു. 

സംഭവത്തെക്കുറിച്ചു താൻ കൃത്യമായി ഓർക്കുന്നില്ലെന്നായിരുന്നു പിന്നീട് അലൻസിയറുടെ വിശദീകരണം.