Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലന്തര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്തേക്കും

bishop-franco-mulakkal

കോട്ടയം∙ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നു  ചോദ്യം ചെയ്തേക്കും. ഇന്നലെ വൈകിട്ടോടെ ജലന്തറിൽ എത്തിയ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്തർ സിറ്റി പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി ചർച്ച നടത്തി. 

ഇന്നു രാവിലെ അന്വേഷണ സംഘം ജലന്തർ രൂപതാ ആസ്ഥാനത്തേക്കു പോയേക്കും. 

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം രൂപത ആസ്ഥാനത്തെ ഓഫിസിലും സംഘം പരിശോധന നടത്തും. 

സംഘാംഗമായ സൈബർ വിദഗ്ധൻ ഓഫിസ് കംപ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകൾ, ഇ മെയിൽ സന്ദേശങ്ങൾ എന്നിവയും പരിശോധിക്കും.

related stories