Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നത്തെ നാലു മെമു ട്രെയിനുകൾ റദ്ദാക്കി

Memu Train

തൃശൂർ∙ പാളങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതിനു പുറമെ ഇന്നത്തെ നാലു മെമു ട്രെയിനുകളും റെയിൽവേ റദ്ദാക്കി. പാലക്കാട്–എറണാകുളം, എറണാകുളം–പാലക്കാട്, കൊല്ലം–എറണാകുളം, എറണാകുളം–കൊല്ലം മെമു ട്രെയിനുകളാണു റദ്ദാക്കിയത്.

എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽപാതയിൽ പാളങ്ങളുടെ നവീകരണത്തിനായി ഇന്നും 14നും ആറു പാസഞ്ചർ ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. പല ട്രെയിനുകളുടെയും സമയവും സർവീസും പുനഃക്രമീകരിച്ചിട്ടുണ്ട്.

related stories