Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിസഹായം തേടി മുഖ്യമന്ത്രി; സ്വന്തം സംഭാവന ഒരു ലക്ഷം രൂപ

Pinarayi_Vijayan

തിരുവനന്തപുരം∙ പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. നോർക്ക റൂട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നിൽക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്വന്തം സംഭാവനയായി ഒരു ലക്ഷം രൂപ നൽകി. 

ജനജീവിതം സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടിവരുമെന്നും മനുഷ്യസ്നേഹികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.

related stories