Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷം ചെലവു ചുരുക്കി നടത്തും: മന്ത്രി

E. Chandrasekharan

കോഴിക്കോട്∙ പ്രളയബാധയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഇത്തവണത്തെ ഓണാഘോഷം ചെലവുചുരുക്കി നടത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ. എങ്ങനെ സംഘടിപ്പിക്കണമെന്നതു സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. സർക്കാർ തീരുമാനമനുസരിച്ചായിരിക്കും ഓരോ ജില്ലയിലും ആഘോഷപരിപാടികൾ നടത്തുക. ആവശ്യമെങ്കിൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.