Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനക്കയറ്റത്തിനു മുൻപ് 243 എസ്ഐമാർക്കു ‘പരിശീലനം’

police-sub-inspector-recruitment

തിരുവനന്തപുരം∙ സ്ഥാനക്കയറ്റത്തിനു മുൻപായി 243 സീനിയർ സബ് ഇൻസ്പെക്ടർമാർക്കു നാലു ദിവസത്തെ ‘നല്ല നടപ്പ്’ പരിശീലനം. പൊലീസ് അക്കാദമിയിലാണ് രണ്ടു ബാച്ചുകളിലായി പരിശീലനം നൽകുന്നത്. 120 എസ്ഐമാർ ഉൾപ്പെടുന്ന ആദ്യ ബാച്ചിന്റെ പരിശീലനം ഇന്നലെ മുതൽ 16 വരെയും 123 പേർ ഉൾപ്പെടുന്ന രണ്ടാം ബാച്ചിന്റെ പരിശീലനം 17 മുതൽ 20 വരെയുമാണ്.

സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും ക്ലാസെടുക്കും. ജനങ്ങളോടു മാന്യമായി എങ്ങനെ പെരുമാറണം, കുറ്റകൃത്യം ശാസ്ത്രീയമായി എങ്ങനെ തെളിയിക്കണം എന്നിവയാണു പ്രധാന പാഠങ്ങൾ. അടുത്തിടെ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു സിഐമാരായി സ്ഥാനക്കയറ്റം നൽകുന്നതിനു മുൻപ് പരീശീലനം നൽകുന്നത്. പരിശീലനത്തിനൊടുവിൽ പരീക്ഷയുമുണ്ട്. ഇവർ കൂടി സിഐമാരായി കഴിയുമ്പോൾ ശേഷിക്കുന്ന പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി സിഐമാരെ നിയമിക്കും.