Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാളങ്ങളുടെ നവീകരണം: ട്രെയിൻ ഗതാഗത ‌ നിയന്ത്രണം ഇന്നുകൂടി

തൃശൂർ ∙ എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിൽ പാളങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. പൂർണമായി റദ്ദാക്കിയ ആറു പാസഞ്ചറുകൾ ഉൾപ്പെടെ എട്ടു ട്രെയിനുകൾ ഇന്നും സർവീസ് നടത്തില്ല. നാലു ട്രെയിനുകൾ ഒരു മണിക്കൂർ വൈകും.

എറണാകുളം–പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകി എറണാകുളം ജംക്‌ഷനിൽനിന്നു പുറപ്പെടും. രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽനിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുകൾ അനുവദിച്ചു. കൂടാതെ നാഗർകോവിൽ–മംഗലാപുരം ഏർനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. ‌

∙ പൂർണമായി റദ്ദാക്കിയവ:

എറണാകുളം–കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, എറണാകുളം–ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ–എറണാകുളം പാസഞ്ചർ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ, തൃശൂർ–ഗുരുവായൂർ പാസഞ്ചർ, എറണാകുളം–നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ–എറണാകുളം പാസഞ്ചർ.

related stories