Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ ഇടിഞ്ഞുതാണു; പിടിച്ചു കയറി

usd-dollar-inr-rupee

കൊച്ചി∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും മൂല്യത്തകർച്ച. 70.09 നിലവാരത്തിലേക്കു താഴ്ന്നു വീണ്ടും റെക്കോർഡിട്ട രൂപയ്ക്കു പക്ഷേ, ഇന്നലെ വ്യാപാരം അവസാനിക്കുമ്പോഴേക്കു നില മെച്ചപ്പെടുത്താൻ കഴിഞ്ഞു. 69.89 നിരക്കിലാണു വ്യാപാരം അവസാനിച്ചത്. കഴിഞ്ഞദിവസത്തെ അവസാന നിരക്ക് 69.93 ആയിരുന്നു.

തുർക്കിയുടെ നാണയമായ ലീറ നേരിടുന്ന പ്രതിസന്ധിയാണു മറ്റു രാജ്യങ്ങളിലെ കറൻസികളെ ദുർബലമാക്കിയത്. ലീറ നില അൽപം മെച്ചപ്പെടുത്തിയെന്ന വാർത്ത ഇന്നലെ പുറത്തുവന്നതാണു മറ്റു കറൻസികൾക്കും നേരിയതോതിലാണെങ്കിലും ഉണർവു പകർന്നത്. രൂപയുടെ വിലയിടിവിൽ ആശങ്കവേണ്ടെന്നും ഇന്ത്യയുടെ വിദേശനാണ്യ ശേഖരം തൃപ്തികരമായ നിലയിലാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.