Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറസിനു മുകളിൽ ആ താങ്ക്സ് എഴുതിയത് അച്ഛന്റെ മുണ്ടു കൊണ്ട് !

thanks-selfie ധനപാലൻ . പശ്ചാത്തലത്തിൽ മേൽക്കൂരയിലെ നന്ദിവാചകം

ആലുവ ∙ ടെറസിനു മുകളിൽ വെള്ള അക്ഷരത്തിൽ ‘താങ്ക്സ്’ എന്നെഴുതിയ കേരളത്തിൽനിന്നുള്ള ചിത്രം ലോകമെങ്ങും ഈ ദിവസങ്ങളിൽ തരംഗമാണ്. പ്രളയജലത്തിൽനിന്ന് ആളുകളെ ഹെലികോപ്റ്ററിൽ രക്ഷിച്ച നാവികസേനാംഗങ്ങൾക്കുള്ള നന്ദി എന്നനിലയിൽ ഇംഗ്ലിഷിൽ താങ്ക്സ് എന്നെഴുതിയ ആ ചിത്രം സേനയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അതു പിന്നീടു ലോകമെങ്ങും പ്രചരിച്ചു. മനോരമയും ഇന്നലെ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. 

നോർത്ത് പറവൂർ കിഴക്കേ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി വീട്ടിൽ ധനപാലനാണ് ആ താങ്ക്സ് എഴുതിയ ആൾ. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛൻ അഴിച്ചിട്ട ഡബിൾ മുണ്ടു കീറിയാണ് അക്ഷരങ്ങൾ എഴുതിയത്. ധനപാലനെയും കുടുംബത്തെയും ഹെലികോപ്റ്ററിൽ അല്ല രക്ഷിച്ചതെങ്കിലും സമീപത്തെ പ്രായമായവരെ ഉൾപ്പെടെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അതിനുള്ള നന്ദിയാണ് ധനപാലൻ പ്രകാശിപ്പിച്ചത്.  ധനപാലൻ കൂട്ടിച്ചേർക്കുന്നു: മുകളിലുള്ളവനുളള' നന്ദി കൂടി ആ താങ്ക്സിലുണ്ട്– ധനപാൽ പറയുന്നു.

related stories