ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന‌ു

കാട്ടാന ചവിട്ടിക്കൊന്ന‌ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മഹേഷ്.

കാളികാവ്∙ ചോക്കാട് നാൽപത് സെന്റ് ഗിരിജൻ കോളനിക്ക് സമീപത്തുനിന്ന‌ു ജാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി മഹേഷി(39)നെ കാട്ടാന ചവിട്ടിക്കൊന്ന‌ു. പ‌ുലർച്ചെ നാലുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയ‌ുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ് മഹേഷ്. പട്ടി ക‌ുരയ്ക്ക‌ുന്നതുകേട്ട് പ‌ുറത്തിറങ്ങിയ മഹേഷിനെ ആന ആക്രമിക്ക‌ുകയായിര‌ുന്നെന്ന് മറ്റ‌ു തൊഴിലാളികൾ പറഞ്ഞ‌ു.

മ‌ൂന്ന് വർഷം മ‌ുൻപാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.