Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

Pinarayi-Vijayan

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി മൂന്നിന് അമേരിക്കയിലേക്കു പോകും. മൂന്നാഴ്ചയ്ക്കു ശേഷം അദ്ദേഹം മടങ്ങിയെത്തും. മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയനാകുക. താൻ ചികിത്സയ്ക്കു പോകുകയാണെന്ന കാര്യം ഇന്നലെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാസം 19നു പോകാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രളയക്കെടുതിയെ തുടർന്നു യാത്ര മാറ്റി വയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചുമതല മന്ത്രി ഇ.പി. ജയരാജനു നൽകാനാണു സാധ്യത.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.