Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 സെന്റിൽ ഏഴും ദുരിതബാധിതർക്ക് കൈമാറി സിപിഎം നേതാവ്

Branch-Secretary കെ.ഉണ്ണിക്കൃഷ്ണൻ

മാവേലിക്കര (ആലപ്പുഴ)∙ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഏഴ് സെന്റ് ഭൂമി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചെട്ടികുളങ്ങര മേനാമ്പള്ളി കോട്ടൂർ വടക്കതിൽ കെ.ഉണ്ണിക്കൃഷ്ണനാണു ഭൂമി നൽകിയത്. മേനാമ്പള്ളി എ ബ്രാഞ്ചിലെ സെക്രട്ടറിയാണ്.

കായംകുളം പെരിങ്ങാല വില്ലേജ് ഓഫിസിലെത്തിയ ഉണ്ണിക്കൃഷ്ണൻ പ്രമാണങ്ങളുടെ പകർപ്പും സമ്മതപത്രവും വില്ലേജ് ഓഫിസർക്കു കൈമാറി.

കിണർ പടവുകളുടെയും മതിലിന്റെയും നിർമാണജോലിക്കാരനായ ഉണ്ണിക്കൃഷണൻ തന്റെ 12 സെന്റ് ഭൂമിയിൽ നിന്നാണ് ഏഴു സെന്റ് കൈമാറിയത്. ശ്യാമളയാണു ഭാര്യ: മക്കൾ: ശരണ്യ, ശിൽപ.