Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; വകുപ്പുകൾ കൈമാറില്ല

PTI8_2_2018_000011B

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്കു പോകുന്ന സാഹചര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയേക്കും.

എന്നാൽ, മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല ആർക്കും കൈമാറില്ലെന്നാണു സൂചന. ചികിത്സയ്ക്കിടെ ഇ–ഫയൽ സംവിധാനം വഴി ഔദ്യോഗിക ഫയലുകൾ അമേരിക്കയിൽ മുഖ്യമന്ത്രി തന്നെ തീർപ്പാക്കാനാണു തീരുമാനം. അദ്ദേഹം പോയ ശേഷമുള്ള രണ്ടാമത്തെ ആഴ്ചയിൽ മന്ത്രിസഭായോഗം ചേരാനിടയില്ല. ദുരിതാശ്വാസനിധി ശേഖരണവുമായി ബന്ധപ്പെട്ട് ആ ആഴ്ച മന്ത്രിമാർ വിവിധ ജില്ലകളിലായിരിക്കും.

മുഖ്യമന്ത്രി ഇന്നലെ ഗവർണർ പി. സദാശിവത്തെ രാജ്ഭവനിൽ സന്ദർശിച്ചു ചികിത്സയ്ക്കായുള്ള വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിച്ചു. പുനർനിർമാണത്തിനും പുനരധിവാസത്തിനും സർക്കാർ സ്വീകരിക്കുന്ന നടപടികളും ചർച്ചചെയ്തു.

related stories