Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

75 കോടി രൂപ ചെലവിൽ നിർമിക്കുന്നത് 1,500 വീടുകൾ

house-vastu

തിരുവനന്തപുരം ∙ പ്രളയബാധിത മേഖലകളിൽ 1,500 വീടുകൾ നിർമിക്കാനും ദുരിതബാധിതർക്കു പലിശരഹിത വായ്പ നൽകാനും സഹകരണവകുപ്പിന്റെ 'കെയർ കേരള' (കേരള കോഓപ്പറേറ്റീവ് അലയൻസ് ടു റീബിൽഡ് കേരള) പദ്ധതി. 

75 കോടി രൂപ ചെലവിലാണു വീടു നിർമാണം. സഹകരണസംഘം റജിസ്ട്രാർക്കു കീഴിലുള്ള പതിനയ്യായിരത്തിലധികം സംഘങ്ങളും ഫങ്ഷനൽ റജിസ്ട്രാർമാർക്കു കീഴിലുള്ള ഏഴായിരത്തിയഞ്ഞൂറിൽ ഏറെ സംഘങ്ങളും ചേർന്നു തുക കണ്ടെത്തും. ഒരു വീടിന് അഞ്ചു ലക്ഷം രൂപ വീതം സഹായധനം നൽകും.