Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ 25 വീടുകൾ നിർമിച്ചു നൽകാൻ സന്നദ്ധ സംഘടന; സെക്രട്ടറി സ്വന്തം ഒന്നേകാൽ ഏക്കർ നൽകും

Land-Donation അജി കൃഷ്‌ണൻ

തൊടുപുഴ ∙ ഇടുക്കിയിലെ പ്രളയ ബാധിതർക്ക് 25 വീടുകൾ നിർമിച്ചു നൽകാൻ ഒന്നേകാൽ ഏക്കർ സ്ഥലം നൽകുമെന്നു സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ സെക്രട്ടറി അജി കൃഷ്‌ണൻ.

കുമളി അണക്കരയിൽ തന്റെ പേരിലുള്ള അഞ്ചര ഏക്കർ വസ്തുവിൽനിന്ന് ഒന്നേകാൽ ഏക്കർ സ്ഥലം നൽകാനുള്ള സന്നദ്ധത അജി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ സ്ഥലത്തു ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി  25 വീടുകൾ നിർമിച്ചു നൽകും. 480 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണു നിർമിക്കുക.

വയനാട്ടിൽ  ആദിവാസികൾക്കു സംഘടന സൗജന്യമായി വീടുകൾ നിർമിച്ചു നൽകുന്നുണ്ട്.  ഇക്കാര്യം അറിഞ്ഞ വൈദ്യുതി മന്ത്രി എം.എം.മണി ആവശ്യപ്പെട്ടതു പ്രകാരമാണ് ഇടുക്കിയിൽ ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയതെന്ന് അജി കൃഷ്ണൻ പറഞ്ഞു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.