Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതബാധിതർക്കായി ഒരേക്കർ സ്ഥലം നൽകി അഭിഭാഷകൻ

Vijayan പി.കെ.വിജയൻ

തലശ്ശേരി∙ പ്രളയ ദുരിതബാധിതർക്കായി ഒരേക്കർ സ്ഥലം വിട്ടുനൽകി അഭിഭാഷകൻ. തലശ്ശേരി ബാറിലെ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ ഹോളോവേ റോഡ് കുയിലാനിക്കൽ ഹൗസിൽ പി.കെ.വിജയനാണ് കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിൽ കണാരംവയലിൽ തന്റെ പേരിലുള്ള 50 സെന്റ് സ്ഥലവും മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് പഞ്ചായത്തിൽ കോറോംചാലിലെ 50 സെന്റ് സ്ഥലവും വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് സമ്മതപത്രം നൽകിയത്.

60 ലക്ഷം രൂപ വില മതിക്കുന്ന വസ്തു കഴിയുന്നതും പട്ടികവിഭാഗത്തിലെ ദുരിതബാധിതർക്ക് നൽകണമെന്നും സമ്മതപത്രത്തിൽ വ്യക്തമാക്കി.

related stories