Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളികളെ അയച്ച് കർണാടക പിസിസി; 100 പേർ പുറപ്പെട്ടു

trivandrum-kerala-help

ബെംഗളൂരു∙ പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കു സാങ്കേതിക തൊഴിലാളികളെ അയച്ച് കർണാടക പിസിസി. ഇലക്ട്രീഷ്യൻ, പ്ലമർ, പെയിന്റർ തുടങ്ങിയവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. 100 പേർ ഉൾപ്പെട്ട സംഘം തിരിച്ചതായി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കേരളത്തിനും കുടകിനുമായി 10 കോടി രൂപ സമാഹരിച്ചുവരികയാണ്. കോൺഗ്രസ് എംപിമാരും എംഎൽഎമാരും എംഎൽസിമാരും ഒരു മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകും.

related stories