Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭാ യോഗം ഇന്നു ചേരുന്നില്ല

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആധ്യക്ഷ്യം വഹിക്കാൻ മന്ത്രി ഇ.പി.ജയരാജനു ഗവർണർ അനുമതി നൽകിയെങ്കിലും ഈയാഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം ഇന്നു ചേരില്ല. പ്രത്യേക അജൻഡയൊന്നുമില്ലാത്തതിനാൽ മന്ത്രിസഭ ചേരുന്നില്ലെന്നാണ് ഇതിനുള്ള സർക്കാർ വിശദീകരണം. അതേസമയം അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഇ ഫയലുകൾ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്. ഇതുമൂലം ഭരണ തടസ്സങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.