Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോൽസവം നടത്തി ഗ്രേസ്മാർക്ക് ‍ ലഭ്യമാക്കും: മന്ത്രി

ep-jayarajan-2

തിരുവനന്തപുരം∙ സ്കൂൾ കലോൽസവം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ആർഭാടം ഒഴിവാക്കി മൽസരം നടത്തി കുട്ടികൾക്കു ഗ്രേസ് മാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ. കുട്ടികൾക്കു ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. അതിൽ ആശങ്ക വേണ്ട. കലോൽസവം ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ നടത്തുന്നത് ആലോചിക്കാം. ഇക്കാര്യത്തിൽ പ്രായോഗിക സമീപനമാകും സ്വീകരിക്കുക.

രാജ്യാന്തര ചലച്ചിത്രോത്സവം സംബന്ധിച്ച സർക്കാരിന്റെ പൊതുനിലപാടിനെ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരോടും ആലോചിച്ചാണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. മന്ത്രിമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടല്ലോയെന്ന ചോദ്യത്തിന്, മന്ത്രിമാർ പ്രകടിപ്പിക്കുന്നത് അവരുടെ വകുപ്പ് മികച്ചതാകണമെന്ന താൽപര്യമാണെന്നായിരുന്നു ജയരാജന്റെ മറുപടി. ദുരിതത്തിൽനിന്നു കരകയറുന്ന മുറയ്ക്ക് ഇവയെല്ലാം തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

related stories