Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന വനിതാ കമ്മിഷൻ പിരിച്ചുവിടണം: ഹസൻ

M_M_Hassan

തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ പി.കെ.ശശി എംഎൽഎയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തപ്പോൾ സംസ്ഥാന വനിതാ കമ്മിഷൻ വെറും നോക്കുകുത്തിയായി മാറിയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മനുഷ്യനായാൽ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ വച്ചിരിക്കുന്നത്.

സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ സംഘടനയിൽ നിന്നു പുറത്താക്കി പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ എംഎൽഎയ്ക്കു പാർട്ടിയും സർക്കാരും വനിതാ കമ്മിഷനും ഉരുക്കുകോട്ട പോലെ സംരക്ഷണം തീർക്കുന്ന വിചിത്രമായ കാഴ്ചയാണ്. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്കു പോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ ഉടനടി പിരിച്ചുവിടണമെന്നും ഹസൻ പറഞ്ഞു.