Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി: ഇന്നലെ ഒരു മരണം; 63 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

leptospirosis-kerala

തിരുവനന്തപുരം∙ എലിപ്പനി ബാധിച്ച് ഇന്നലെ ഒരു മരണം. തിരുവനന്തപുരം ചാല സ്വദേശിനി രേഖ (45) ആണു മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ എലിപ്പനി ബാധ സംശയിച്ചു പ്രവേശിപ്പിച്ച 110 പേരിൽ 63 പേർക്കു രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ 909 പേരിൽ 11 പേർക്ക് എലിപ്പനി സംശയിക്കുന്നു. മൂന്നു പേരിൽ ഡെങ്കിപ്പനിയും മൂന്നു പേർക്ക് എച്ച്1 എൻ1 ബാധയും സംശയിക്കുന്നു. തൃശൂർ ജില്ലയിൽ എലിപ്പനി നിയന്ത്രണ വിധേയമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം കുറഞ്ഞു. നിലവിൽ 72 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്നത്. ഇതിൽ 22 പേർക്കു രോഗം സ്ഥിരീകരിച്ചു.