Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതു നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കും: വിഎസ്

VS Achuthanandan

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇനിയും അറസ്റ്റ് ചെയ്യാൻ വൈകിക്കുന്നതു നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നു ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.

പീഢനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മർദത്തിനിരയാക്കുകയും ചെയ്യുമ്പോൾത്തന്നെ, കുറ്റാരോപിതൻ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും സുരക്ഷിതത്വത്തിൽ കഴിയുന്നതു ജനങ്ങൾക്കു നൽകുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്ന ഘട്ടത്തിലാണ് അവർ പരസ്യമായി സമരരംഗത്തിറങ്ങിയത്. 

സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

related stories