തിരുവനന്തപുരം∙ ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ കരഞ്ഞുകൊണ്ടു പ്രതിഷേധ സമരം നടത്തിയിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ.
മതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ലൈംഗിക കേസുകളിൽ പെടുമ്പോൾ സർക്കാർ അവർക്കു രക്ഷപ്പെടാൻ അവസരം ഒരുക്കുകയാണ്. കോൺഗ്രസ് എംഎൽഎ വിൻസന്റിനെതിരെ പരാതി വന്നപ്പോൾ ജയിലിലടച്ചു. പി.കെ. ശശിയുടെ കേസിൽ പാർട്ടി നടപടിയെടുക്കുമെന്ന വാദം ഭരണഘടനാവിരുദ്ധമാണ്. ശശി നിയമസഭാംഗമാണെന്ന കാര്യം പാർട്ടി മറന്നാലും സ്പീക്കർ മറക്കരുത്.
എംഎൽഎ ഹോസ്റ്റലിൽ നടന്ന ബലാൽസംഗശ്രമവും മനഃപൂർവം മറന്ന സ്പീക്കർ പാർട്ടിയുടെ ജീവനക്കാരനാകരുത്. വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജി വയ്ക്കണമെന്നും സി.പി. ജോൺ ആവശ്യപ്പെട്ടു.