Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന നികുതി കുറയ്ക്കാനാകില്ല: മന്ത്രി ഐസക്

തിരുവനന്തപുരം∙ സംസ്ഥാനത്തിന് ഇനിയും ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നികുതി കുറയ്ക്കാത്ത കേന്ദ്ര നിലപാടു ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. സംസ്ഥാനം ഒരു രൂപ നികുതി വേണ്ടെന്നു വച്ചപ്പോൾ പ്രതിവർഷ നഷ്ടം 500 കോടി രൂപയാണ്. പ്രളയ മേഖലയിലെ കർഷകർക്കു ജപ്തി നോട്ടിസ് നൽകിയ സംഭവത്തിൽ ബാങ്കുകളോടു വിശദീകരണം തേടും.

പുനർനിർമാണത്തിൽ എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകണം. എന്നാൽ ഇതിനായി നിർബന്ധിക്കില്ല. സഹകരിക്കാൻ സാധിക്കാത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

related stories