Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസം: വിദ്യാർഥികളു‌ടെ സംഭാവന 12.80 കോടി രൂപ

rebuild-kerala

തിരുവനന്തപുരം∙ പ്രളയബാധിതരുടെ പുനരവധിവാസത്തിനും നവകേരള സൃഷ്ടിക്കുമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തതു 12.80 കോടി രൂപ. രണ്ടു ദിവസമായി വിദ്യാലയങ്ങളിൽനിന്നു ശേഖരിച്ച തുകയുടെ ഇന്നലെ വൈകിട്ട് ആറുവരെയുള്ള കണക്കാണിത്. 12,862 സ്കൂളുകളാണു തുക സംഭാവന ചെയ്തത്. ഏറ്റവും കൂടുതൽ തുക (10.05 ലക്ഷം) സമാഹരിച്ച സ്കൂൾ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസും ജില്ല (2.10 കോടി) മലപ്പുറവുമാണ്. പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും മന്ത്രി സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.