Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീക്കെതിരായ പരാമർശം: ദുഃഖമുണ്ടെന്നു പി.സി.ജോർജ്

pc-george-nun

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ കേസിൽ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് എംഎൽഎ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു.

മാധ്യമങ്ങളിലെ വാർത്തകളിൽ പറയുന്നതിൽ നൂറിലൊരംശം ശരിയാണെങ്കിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം. ബിഷപ് കുപ്പായം ഊരി ജനങ്ങൾക്കു മുൻപിൽ മാപ്പ് പറയുകയും ചെയ്യണം. കന്യാസ്ത്രീയുടെ പരാതി കള്ളമാണെന്നു താൻ പറഞ്ഞിട്ടില്ല, പക്ഷേ പൊലീസ് പരിശോധിക്കണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.

ആരുടെയെങ്കിലും സ്വാധീനത്തിനു വഴങ്ങി, പറഞ്ഞതു മാറ്റിപ്പറയുമെന്നു കരുതേണ്ട, അങ്ങനെ പേടിക്കുന്നയാളല്ല താൻ. കന്യാസ്ത്രീയോടു മാപ്പുപറയേണ്ട കാര്യമില്ല. കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. കേന്ദ്ര വനിതാ കമ്മിഷന്റെ നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങൾ ലോകം മുഴുവൻ നടക്കുകയാണ്. സഭയെ തകർക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ ഇടപെടുമെന്നും ജോർജ് പറഞ്ഞു.

related stories