യുപി, മഹാരാഷ്ട്ര നഷ്ടപരിഹാരം ഇന്ന്; ചർച്ചയിൽ കേരളമില്ല

ന്യൂഡൽഹി ∙ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2017ൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുണ്ടായ റാബി വിളനാശത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ന് അടിയന്തര തീരുമാനം എടുക്കും. എന്നാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിക്ക് ഇരയായ കേരളത്തിന്റെ കാര്യം സമിതി ഇന്നു പരിഗണിക്കുകയില്ല. 

ഉന്നതതല സമിതിയിൽ രാജ്നാഥിനെ കൂടാതെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹൻസിങ് എന്നിവരാണുള്ളത്. കൂടാതെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള വിശദ റിപ്പോർട്ടുകൾ കിട്ടാത്തതിനാൽ കേരളം, ബംഗാൾ, കർണാടക, അസം, ഒഡീഷ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കക്കെടുതികളുടെ കാര്യം ചർച്ചയ്ക്കെടുക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു