Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതാശ്വാസ വിതരണത്തിൽ സർക്കാരിനു വീഴ്ച: മുസ്‌ലിം ലീഗ്

മലപ്പുറം ∙ പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ച പറ്റിയെന്ന് മുസ്‍‌ലിം ലീഗ്. അടിയന്തരസഹായമായ 10,000 രൂപ ലഭിക്കാത്തവരുണ്ടെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു. ദുരിതാശ്വാസനിധി ശേഖരിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സംഭാവനകൾക്കായി പ്രത്യേക അക്കൗണ്ട് തുടങ്ങാത്തത് ദുരൂഹമാണ്. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടി ദേശീയ പ്രസിഡന്റ് െക.എം.ഖാദർ മൊയ്തീന്റെ സാന്നിധ്യത്തിൽ കൂടിയ നേതൃയോഗത്തിനു േശഷം സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ, പി.െക.ശശി എംഎൽഎ എന്നിവർക്കെതിരായ പീഡനപരാതികൾ സംബന്ധിച്ച് ആദ്യം നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരാണ്. രണ്ടുവിഷയവും യുഡിഎഫ് യോഗം ചർച്ച ചെയ്യും – കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലീഗ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി നൽകിയ 55 ലക്ഷം രൂപ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. 45 ലക്ഷം രൂപയുടെ സാധനങ്ങൾ നേരത്തേ നൽകിയിരുന്നു. ചെന്നൈ കെഎംസിസി 75 ലക്ഷം രൂപ കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു. വീടുകളുടെ നിർമാണത്തിനും ജീവനോപാധികൾ നൽകാനുമാണ് തുക വിനിയോഗിക്കുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.