Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന വില: മിണ്ടാതെ മന്ത്രി അൽഫോൻസ്

Alphons-Kannanthanam

മൂവാറ്റുപുഴ ∙ കുതിച്ചു കയറുന്ന ഇന്ധന വില വർധനയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ദിനംതോറും വർധിക്കുന്ന ഇന്ധന വില ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളില്ലാതാക്കില്ലേ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകാൻ തയാറായില്ല.

ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ചും ഒന്നും പറയാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഓരോ കേന്ദ്ര മന്ത്രിയും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ കുറിച്ചും വകുപ്പുകളെ കുറിച്ചും പ്രതികരിച്ചാൽ മതിയെന്നാണു കേന്ദ്ര മന്ത്രിമാർക്കുള്ള നിർദേശം. ഇത്തരം വിഷയങ്ങളിൽ ബിജെപി സംസ്ഥാന ഘടകം ഇതിനോടകം അഭിപ്രായങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് – അൽഫോൻസ് വിശദീകരിച്ചു.