Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം. വ്യാപകമായ മഴയ്ക്കു സാധ്യത കുറവാണ്. ശക്തമായ ചൂട് തുടരും. ഈ മാസം ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തതു സെപ്റ്റംബറിലാണ്. തുലാവർഷത്തിൽ ലഭിക്കാവുന്ന മഴയെക്കുറിച്ചുള്ള പ്രവചനം ഈ മാസം അവസാനത്തോടെ നൽകും..