Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം നൽകാൻ പൊലീസുകാർക്ക് ജില്ലാ പൊലീസ് മേധാവിയുടെ വയർലെസ് ഉത്തരവ്

തൊടുപുഴ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടുക്കി ജില്ലയിലെ പൊലീസുകാർ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ, 10 തവണയായോ നൽകണമെന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വയർലെസിലൂടെ നിർദേശം നൽകി. ശമ്പളം നൽകാൻ തയാറല്ലാത്തവർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തി വിശദീകരണം നൽകണം.

ശമ്പളം നൽകാൻ തയാറല്ലാത്തവർ മേലുദ്യോഗസ്ഥന് എഴുതി നൽകിയാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്. അതിനിടെയാണ് നേരിട്ടു ചെന്ന് പറയണമെന്ന നിർദേശം. പ്രളയ ദുരന്തമുണ്ടായ ജില്ലയിൽ രാവും പകലും ജോലി ചെയ്ത പൊലീസുകാരുടെ ശമ്പളം ബലമായി വാങ്ങുന്നതിനെതിരെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കാനും ശ്രമിക്കുന്നുണ്ട്.