Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്ആർഒ ചാരക്കേസ് നാൾവഴി

nambi-narayanan

1994 ഒക്ടോബർ 20: ചാരപ്രവർ‌ത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. വിദേശ ചാരസംഘടനകൾ നിയോഗിച്ച ചാരവനിതകൾ മറിയവും ഫൗസിയ ഹസനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ പ്രലോഭിപ്പിച്ച് അവിടെ നിന്നു തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്.

’94 ഒക്ടോബർ 30: നമ്പി നാരായണൻ അറസ്റ്റിൽ.

’94 നവംബർ 13: ബാംഗ്ലൂരിൽ ഫൗസിയ ഹസനെ അറസ്റ്റ് ചെയ്യുന്നു.

’94 നവംബർ 15: സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നു.

’94 ഡിസംബർ 2: കേസ് സിബിഐയ്ക്ക്.

’94 ഡിസംബർ 19: കേസിൽ ഇതുവരെ തെളിവുകളൊന്നും ലഭ്യമല്ലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിക്കുന്നു.

’95 ജനുവരി 13: ഐബി, സംസ്ഥാന പൊലീസ് എന്നിവയുടെ രേഖകൾ പരിശോധിച്ച ഹൈക്കോടതി രമൺ ശ്രീവാസ്തവയ്ക്കു കേസിൽ പങ്കുണ്ടെന്നു കണ്ടെത്തുന്നു.

’95 ഏപ്രിൽ 6: സിബിഐ അന്വേഷണം ശരിയായില്ലെന്നു ഹൈക്കോടതി നിഗമനം. അപക്വമെന്നു സുപ്രീം കോടതി.

’96 മേയ് 1: കേസ് അടിസ്ഥാനമില്ലാത്തതാകയാൽ ആറു പ്രതികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നപേക്ഷിച്ചു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ സിബിഐ റിപ്പോർട്ട് നൽകുന്നു.

’96 മേയ് 2: ചാരക്കേസിലെ ആറു പ്രതികളെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവ്.

’96 ഡിസംബർ 14: ചാരവൃത്തിക്കേസ് വീണ്ടും കേരള പൊലീസ് അന്വേഷിക്കാൻ കോടതി ഉത്തരവിടുന്നു.

’97 ജനുവരി 13: കേസ് പുനരാരംഭിക്കുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകുന്നു.

’98 ഏപ്രിൽ 29: ചാരക്കേസ് അന്വേഷണം വീണ്ടും നടത്താനുള്ള കേരള സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുന്നു.

2001 മാർച്ച് 15: ചാരക്കേസിൽ പ്രതിയാക്കി പീഡിപ്പിച്ചതിനു നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേരള സർക്കാരിനോടു നിർദേശിച്ചു. 

2006 ഓഗസ്റ്റ് 30: നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

2012 സെപ്റ്റംബർ 7: 10 ലക്ഷം രൂപ ഇടക്കാല നഷ്‌ടപരിഹാരം അനുവദിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.

2012 ഡിസംബർ 19: ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു നമ്പി നാരായണൻ ഹൈക്കോടതിയിൽ. 

2015 മാർച്ച് 4: അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.

2015 ജൂലൈ 8: ഹൈക്കോടതി വിധി ചോദ്യംചെയ്തു നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചു. 

2018 മേയ് 3:  നമ്പി നാരായണനെ ചാരക്കേസിൽ അന്യായമായി തടങ്കലിൽ വച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ‍ക്കെതിരെ സിബിഐ അന്വേഷണത്തിനു നിർദേശിച്ചേക്കുമെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു.

2018 ജൂലൈ 10: ഹർജിക്കാരനു നീതി ലഭ്യമാക്കേണ്ടതുണ്ടെന്നു വാക്കാൽ പറഞ്ഞ സുപ്രീം കോടതി, ഹർജി വിധി പറയാൻ മാറ്റി.

2018 സെപ്റ്റംബർ 14: സുപ്രീം കോടതി വിധി.

related stories