Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണം: വനിതാ കമ്മിഷൻ

MC-Josephine-1

തിരുവനന്തപുരം∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ‍ ആവശ്യപ്പെട്ടു. പീഡനക്കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. വനിതാ കമ്മിഷൻ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ജോസഫൈൻ പറഞ്ഞു.

related stories