Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തത് തെറ്റ്: വിഎസ്

തിരുവനന്തപുരം∙ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതു തെറ്റായ നടപടിയായെന്നു വി.എസ്.അച്യുതാനന്ദൻ. വടക്കഞ്ചേരിയുടെ പ്രചാരണങ്ങൾ ആരോഗ്യ സംവിധാനത്തിനു ഹാനികരമാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം.

വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ അഭിപ്രായമില്ല. അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകൾ ശാസ്ത്രീയമായി പരിശോധിച്ചു നിയമപരമായ നടപടികളിലേക്കു കടക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

related stories