Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലാകെ പിരിവുദുരന്തം: ഹസൻ

തിരുവനന്തപുരം∙ സ്ഥലംമാറ്റിയും സസ്പെൻഡു ചെയ്തും സർക്കാർ ജീവനക്കാരെ സാലറി ചാലഞ്ചിൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. വിദ്വേഷത്തിന്റെയും വിരട്ടലിന്റെയും ഭാഷയാണു സർക്കാരിന്റേത്. വിസമ്മത പത്രം നൽകണമെന്ന തീരുമാനം ചരിത്രത്തിലാദ്യമാണ്. ഇതു സർക്കാർ പിൻവലിക്കണം. പ്രളയ ദുരന്തത്തിനു പിന്നാലെ നാട്ടിലാകെ പിരിവുദുരന്തമാണ്. കേരളത്തിലിപ്പോൾ ഭരണമില്ല, സംഭരണം മാത്രമാണുള്ളത്.

പ്രളയ ദുരിതാശ്വാസ നിധിക്കു പ്രത്യേക അക്കൗണ്ട് വേണ്ടതില്ലെന്നു തിരുമാനിച്ചതോടെ ഒട്ടേറെ സംശയങ്ങൾ ഉയരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രളയത്തെ ഉപയോഗിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമരം നടത്തുന്ന കന്യാസ്ത്രീകൾക്കു കോൺഗ്രസ് ധാർമിക പിന്തുണ നൽകും. പൊലീസിനും സർക്കാരിനും എതിരെയാണ് അവർ സമരം നടത്തുന്നത്.

1000 വനിതാ സഖാക്കൾ പീഡിപ്പിക്കപ്പെട്ടാലും ഒരു ശശി പോലും ശിക്ഷിക്കപ്പെടരുതെന്ന നിലപാടാണു സിപിഎമ്മിന്. നിയമ മന്ത്രി എ.കെ.ബാലൻ പീഡനക്കേസിൽ സമാന്തര അന്വേഷണം നടത്തുന്നതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്നും ഹസൻ ആരോപിച്ചു.

related stories