Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാരക്കേസ്: വിധിക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ഹസൻ

തിരുവനന്തപുരം ∙ ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കു കോൺഗ്രസുമായി ബന്ധമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കോൺഗ്രസിനെ ബാധിക്കുന്നതോ കോൺഗ്രസുമായി ബന്ധപ്പെട്ടതോ ആയ വിധിയല്ല ഉണ്ടായത്. ചാരക്കേസിൽ ഗൂഢാലാചനയുണ്ടെന്ന കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചു കൂടുതൽ പറയേണ്ടത് അവർ തന്നെയാണ്. കെ.കരുണാകരന്റെ രാജിയെക്കുറിച്ചു മുൻപ് താൻ പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിലാണ്. അതു ചാരക്കേസിനെക്കുറിച്ചായിരുന്നില്ലെന്നും ഹസൻ വ്യക്തമാക്കി.