Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി ഈ വർഷം ഹോപ് പദ്ധതി

തിരുവനന്തപുരം∙ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്് ആത്മവിശ്വാസമേകി മികവു വർധിപ്പിക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച ഹോപ്് പദ്ധതി ഈ വർഷം പ്രളയമേഖലകൾക്ക്് ഊന്നൽ നൽകി നടപ്പാക്കും. പലകാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ, പത്താംക്ലാസോ, പ്ലസ് ടുവോ വിജയകരമായി പൂർത്തീകരിക്കാൻ കഴിയാത്ത കുട്ടികൾക്കായി ആവിഷ്കരിച്ച പദ്ധതി വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, മറ്റു വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണു നടപ്പാക്കുന്നത്.

ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി പ്ലസ്ടുവിൽ പരാജയപ്പെട്ട 76 കുട്ടികളെ വിജയത്തിലേക്കെത്തിക്കാൻ സാധിച്ചു.

മഹാപ്രളയം ഏറെ കുട്ടികളെ ബാധിച്ച സാഹചര്യത്തിലാണ് ഈ മേഖലകൾക്ക്് ഊന്നൽ നൽകി ഈ വർഷം പദ്ധതി നടപ്പാക്കുന്നത്്. പ്രളയബാധിത മേഖലയിലെ കുട്ടികളുടെ മാനസികാരോഗ്യ, സാമൂഹിക ആവശ്യങ്ങൾ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുക, പഠനോപകരണങ്ങൾ സമാഹരിക്കുക, പ്രളയാനന്തരം മാതാപിതാക്കളെ നഷ്്ടപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി സുമനസ്സുകളെ കണ്ടെത്തുക തുടങ്ങിയവ നടപ്പാക്കും. പദ്ധതിക്കു യുനിസെഫ്് പിന്തുണ നൽകുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

related stories