Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസഞ്ചര്‍ ട്രെയിനുകളുടെ റദ്ദാക്കല്‍ 23 വരെ നീട്ടി

railway track

കൊച്ചി ∙ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത് റെയിൽവേ ഈ മാസം 23 വരെ നീട്ടി. എട്ടു പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിലും മറ്റു ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകൾ.

റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്നങ്ങൾ വഷളാക്കുന്നതെന്നിരിക്കെ പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന മറുപടിയാണു അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. ഡിവിഷനിലെ സ്ഥിതി സംബന്ധിച്ച് ഓപ്പറേറ്റിങ് വിഭാഗത്തിലെ ചിലരും ദക്ഷിണ റെയിൽവേയിലെ ഉന്നതരും ചേർന്നു റെയിൽവേ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ റെയിൽവേ മന്ത്രിയെ നേരിട്ടു വിവരങ്ങൾ ധരിപ്പിക്കാൻ ബിജെപി കേന്ദ്ര േനതൃത്വത്തെ സമീപിക്കാനും സംഘടനകൾ ആലോചിക്കുന്നുണ്ട്. 

എംപിമാരെ പങ്കെടുപ്പിച്ചുളള സമരപരിപാടികളും വൈകാതെ ആരംഭിക്കും. ട്രെയിനുകൾ വൈകുന്നതു സംബന്ധിച്ചു കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയുളള സമരം തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, ആലപ്പുഴ സ്റ്റേഷനുകളിൽ എംപിമാരായ എ. സമ്പത്ത്, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവർ പരാതി സമരം ഉദ്ഘാടനം ചെയ്യുമെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് അറിയിച്ചു. 

പൂർണമായി റദ്ദാക്കിയവ 

56387 എറണാകുളം കായംകുളം പാസഞ്ചർ (കോട്ടയം വഴി) 

56388 കായംകുളം എറണാകുളം പാസഞ്ചർ (കോട്ടയം വഴി) 

56373 ഗുരുവായൂർ തൃശൂർ പാസഞ്ചർ 

56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ 

56043 ഗുരുവായൂർ തൃശൂർ പാസഞ്ചർ 

56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ

56333 പുനലൂർ കൊല്ലം പാസഞ്ചർ 

56334 കൊല്ലം പുനലൂർ പാസഞ്ചർ 

ഭാഗികമായി റദ്ദാക്കിയവ

56663 തൃശൂർ കോഴിക്കോട് പാസഞ്ചർ ഷൊർണൂരിൽ നിന്ന് 

56664 കോഴിക്കോട് തൃശൂർ പാസഞ്ചർ ഷൊർണൂർ വരെ