Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ മെഡിക്കൽ ക്യാംപുകളിൽ ചികിൽസ തേടിയത് 33,271 പേർ

koodeyundu-nadu..

വായനക്കാരുടെ സഹായത്തോടെ മലയാള മനോരമ നടപ്പാക്കുന്ന ‘കൂടെയുണ്ട് നാട്’ പ്രളയസഹായ പദ്ധതി തുണയായത് നൂറുകണക്കിനു കുടുംബങ്ങൾക്ക്. കുട്ടനാട്ടിൽ ഇതുവരെ വിതരണം ചെയ്തത് 2.6 ലക്ഷം ലീറ്റർ ശുദ്ധജലം; കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപുകൾ 52, ചികിൽസ നേടിയവർ 33,271. ഇന്നു കോട്ടയം ജില്ലയിലെ വൈക്കം, നാളെ കോഴിക്കോട് ജില്ലയിൽ ചേളന്നൂർ, ആലപ്പുഴ ജില്ലയിൽ വൈശ്യം എന്നിവിടങ്ങളിൽ ക്യാംപുകൾ തുടരും.

കോട്ടയം കിംസ് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ക്യാംപുകൾ. കുട്ടനാട്ടിൽ ഇന്നലെ 24,000 ലീറ്റർ ശുദ്ധജലം വിതരണം ചെയ്തു. ആവശ്യക്കാർ കൂടിയതിനാൽ പതിവിൽനിന്ന് 8000 ലീറ്റർ കൂടുതൽ ജലം കൂടി എത്തിച്ചു നൽകുകയായിരുന്നു. വിതരണം ഇന്നും തുടരും.

related stories