Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്ത് പോകാൻ ദിലീപിന് അനുമതി

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതി നടൻ ദിലീപിനു വിദേശത്തു പോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവാദം നൽകി. ദിലീപിന്റെ ജാമ്യ വ്യവസ്ഥകളിൽ വിദേശയാത്രയ്ക്കു വിലക്കുണ്ടായിരുന്നു. ഖത്തർ സന്ദർശിക്കാൻ വേണ്ടിയാണു ദിലീപ് അനുമതി തേടിയത്. 20നു യാത്ര തിരിക്കുന്ന ദിലീപ് 22 വരെ അവിടെ തങ്ങുമെന്നാണു കോടതിയെ അറിയിച്ചത്. ബിസിനസ് ആവശ്യത്തിനായി നേരത്തെ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായ് സന്ദർശിച്ചിരുന്നു. കോടതിയിൽ തിരികെ സമർപ്പിച്ച പാസ്പോർട്ട് ഖത്തർ യാത്രയ്ക്കു വേണ്ടി ദിലീപിനു കൈമാറാൻ കോടതി നിർദേശിച്ചു.

related stories