Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ വനിതാ കമ്മിഷന്റെ കത്തിന് എതിരെയുള്ള ഹർജി പി.സി. ജോർജ് പിൻവലിച്ചു

PC George പി.സി. ജോർജ്

കൊച്ചി ∙ കന്യാസ്ത്രീക്കെതിരായ പരാമർശങ്ങളുമായി ബന്ധപ്പെട്ടു ഹാജരാകാൻ നിർദേശിച്ചുള്ള ദേശീയ വനിതാ കമ്മിഷന്റെ കത്ത് ചോദ്യം ചെയ്തു പി.സി. ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. 17നാണു കത്ത് കിട്ടിയതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിൽ ഹാജരാകേണ്ട സാഹചര്യമാണുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി പരിഗണിക്കവെ ഹർജി പിൻവലിക്കുകയാണെന്ന് അറിയിച്ചു. സാക്ഷിയായാണോ, പ്രതിയായാണോ ഹാജരാകേണ്ടത്, ഏതു നിയമപ്രകാരമാണു നടപടി എന്നൊന്നും അറിയില്ലെന്നു ഹർജിയിൽ വ്യക്തമാക്കി. കത്തു റദ്ദാക്കണമെന്നും നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കണമെന്നും ആവശ്യമെങ്കിൽ കേരളത്തിൽ ക്യാംപ് സിറ്റിങ് നിർദേശിക്കാവുന്നതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.